Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  03-05-2024
ജയറാമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ടവര്‍
ജയറാം-പാര്‍വതി താരദമ്പതിമാരുടെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തി നടന്‍ ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദിലീപെത്തിയത്.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ
Full Story
  02-05-2024
ഫോണില്‍ പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം വീട്ടിലേക്ക് ചെന്നു; യുവാവിന് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; തെളിഞ്ഞത് ഹണി ട്രാപ്പ്
കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്ന നാലു പേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.

ഫോണ്‍ വഴിയാണ് യുവാവിനെ ഹണിട്രാപ്പ് സംഘം പരിചയപ്പെടുന്നത്. തുടര്‍ന്ന് സംഘത്തിലുള്ള യുവതി തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണവും
Full Story
  02-05-2024
ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു.
ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു. അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ബുധനാഴ്ച രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേര്‍ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരസ്യം ചെയ്യല്‍

ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി പ്രവര്‍ത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി.
Full Story
  21-04-2024
നെതര്‍ലന്‍ഡ്‌സിലെ ക്ഷേത്രത്തിലും അയോധ്യയിലെ രാംലല്ല വിഗ്രഹം: യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സ്ഥാപിക്കുമെന്ന് എറ്റര്‍ബിസ് ഫൗണ്ടേഷന്‍
അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയില്‍ പുതിയ വിഗ്രഹം ഒരുക്കി നെതര്‍ലന്‍ഡ്സ്. നെതര്‍ലന്‍ഡ്സിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിര്‍മ്മിച്ചത്. നെതര്‍ലന്‍ഡ്സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിഗ്രഹം പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശിയിലെ കനയ്യ ലാല്‍ ശര്‍മ്മയാണ് ശില്‍പി. എറ്റര്‍ബ്ലിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് വിഗ്രഹ നിര്‍മ്മാണത്തിന് പിന്നില്‍.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റര്‍ഡാമിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കൃത്യമായ
Full Story
  17-04-2024
കൊച്ചിയില്‍ പലസ്തീനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജൂത വനിതകള്‍ക്കെതിരെ കേസ്
കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ താമസിക്കുന്ന ഹോം സ്റ്റേയില്‍ പൊലീസിന്റെ നിരീക്ഷണത്തിലാകും യുവതികള്‍ ഉണ്ടാവുകയെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസിപി കെ.ആര്‍. മനോജ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത്
Full Story
  17-04-2024
യുകെയില്‍ നിന്നു കൊച്ചിയില്‍ വരുന്ന മലയാളികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് ലഭിക്കും; നടപ്പാക്കുന്നത് സിക്കോ മൊബിലിറ്റി സ്റ്റാര്‍ട്ട് അപ്പ് കമ്പിനി
കൊച്ചി നഗരത്തില്‍ കീശകാലിയാകാതെ ചുറ്റിക്കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മറൈന്‍ ഡ്രൈവ്, ബ്രോഡ്വെ എന്നിവിടങ്ങളില്‍ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കാം. പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാണ് പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി പേയ്മെന്റ് ചെയ്ത് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാഹനം അണ്‍ലോക്കാകും. അര മണിക്കൂര്‍ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക് വരുന്നത്.

പൂര്‍ണമായും കാര്‍ബണ്‍ രഹിതമായാണ് യുലു സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി
Full Story
  16-04-2024
പത്തനംതിട്ടയില്‍ താലി കെട്ടാന്‍ എത്തിയ വരന് മദ്യലഹരിയില്‍ കാല്‍ ഉറയ്ക്കുന്നില്ല: വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തു

വിവാഹത്തിന് മദ്യപിച്ചെത്തി പള്ളിയില്‍ പ്രശ്നമുണ്ടാക്കിയ വരനെ വിവാഹ വേഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി. വിവാഹ ചടങ്ങുകള്‍ക്കായി പള്ളിമുറ്റത്തെത്തിയ 32കാരനായ വരന്‍ പാടുപെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതല്‍ വഷളായി. വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ എത്തിയ വൈദികനോട് പോലും ഇയാള്‍ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

Full Story
  16-04-2024
മലയാളികളുടെ ഹൃദയത്തിലേക്ക് ഭക്തിസംഗീതം പ്രവഹിപ്പിച്ച സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു: യാത്രയാകുന്നത് ചെമ്പൈയുടെ ശിഷ്യന്‍
മുതിര്‍ന്ന സംഗീതജ്ഞന്‍ കെ.ജി. ജയന്‍ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടന്‍ മനോജ് കെ. ജയന്‍ മകനാണ്. ഭക്തിഗാനങ്ങള്‍ക്കും വയലിന്‍ വായനയിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു.

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു.

1934 നവംബര്‍ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്നം കെ.ജി. ജയനും സഹോദരന്‍ വിജയനും ദക്ഷിണേന്ത്യയില്‍ അവരുടെ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ്
Full Story
[1][2][3][4][5]
 
-->




 
Close Window