Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  05-04-2024
പാലക്കാടു നിന്നു കാണാതായ 35 വയസ്സുകാരിയുടേയും 53 വയസ്സുകാരന്റെയും മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി
പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ച്ച് 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

സിന്ധുവിനെ കൊന്ന ശേഷം വിനോദ് ജീവനൊടുക്കിയെന്നാണ് സംശയം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ്
Full Story
  01-04-2024
അയര്‍ലന്റില്‍ താമസിക്കുന്ന ടിന്റുവിന്റെ ഭര്‍ത്താവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
അയര്‍ലന്‍ഡില്‍ താമസിക്കുന്ന ടിന്റുവിന്റെ ഭര്‍ത്താവ് നാട്ടിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവാണു (42) മരിച്ചത്. മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരമാണു ബൊബിറ്റ്. വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഎസ്എന്‍എല്‍ ഭവനിലെ സ്പോര്‍ട്സ് അസിസ്റ്റന്റായിരുന്നു.

ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ. സഹോദരങ്ങള്‍: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്‌കാരം
Full Story
  30-03-2024
റിയാസ് മൗലവി വധക്കേസ് വിധി; വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്നു പോലീസ്
റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിയില്‍ വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്. സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ് പറഞ്ഞു.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി
Full Story
  20-03-2024
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ രക്ഷപെട്ടു; സംഭവം അല്‍പ നേരം മുന്‍പെ
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ വനത്തിനുള്ളില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.
Full Story
  16-03-2024
ഈ തെരഞ്ഞെടുപ്പ് വര്‍ഗീയ ശക്തികള്‍ക്കെതിരേയുള്ള ചെറുത്ത് നില്‍പ്പാണ്: വി.ഡി സതീശന്‍
വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ലേക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി.ഡി സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്പേയ്സ് ഉണ്ടാക്കുന്നത് സിപിഐഎമ്മാണെന്നും ബി.ജെ.പി സിപിഐഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ
Full Story
  12-03-2024
അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി എല്ലാ ദിവസവും രാവിലെ 6.30ന് സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍
രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമമായ എഎന്‍ഐ, എന്‍ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
എല്ലാ ദിവസവും രാംലല്ലയുടെ ദിവ്യ ദര്‍ശനമായിരിക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. 'ഇനി മുതല്‍ എല്ലാ ദിവസവും രാംലല്ലയുടെ ആരതി ദര്‍ശിക്കാമെന്നും തത്സമയം രാവിലെ 6.30 മുതല്‍ ഡിഡി ഡിഡി നാഷണലില്‍ കാണാമെന്നും' തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇനി ദര്‍ശനം ദൂരദര്‍ശനിലൂടെ സാധ്യമാകുമെന്നും ഡിഡി നാഷണലിന്റെ വക്താവ് അവകാശപ്പെട്ടു.രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആരതി തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള
Full Story
  04-03-2024
ആലുവയില്‍ നിന്നു മെട്രോയില്‍ കയറിയാല്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങാം; പ്രധാനമന്ത്രി ഈയാഴ്ച ഉദ്ഘാടനം ചെയ്യും
തൃപ്പുണിത്തുറ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനില്‍നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും.

ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.പുതുതായി നിര്‍മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9:45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും
Full Story
  04-03-2024
ഇന്ത്യയിലെ ലൈംഗിക അതിക്രമങ്ങള്‍ അനുഭവത്തിലൂടെ വിവരിച്ച് വിദേശി; പോലീസിനോട് പറയാതെ പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് വനിതാ കമ്മീഷന്‍
ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്സ്‌കോ. ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്സ് പോസ്റ്റില്‍ വിവരിക്കുന്നു.
അതേസമയം, വിദേശിയുടെ എക്സ് പോസ്റ്റിന് ദേശീയ വനിതാ
Full Story
[1][2][3][4][5]
 
-->




 
Close Window