Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  04-03-2024
ആലുവയില്‍ നിന്നു മെട്രോയില്‍ കയറിയാല്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങാം; പ്രധാനമന്ത്രി ഈയാഴ്ച ഉദ്ഘാടനം ചെയ്യും
തൃപ്പുണിത്തുറ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനില്‍നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും.

ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.പുതുതായി നിര്‍മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9:45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും
Full Story
  04-03-2024
ഇന്ത്യയിലെ ലൈംഗിക അതിക്രമങ്ങള്‍ അനുഭവത്തിലൂടെ വിവരിച്ച് വിദേശി; പോലീസിനോട് പറയാതെ പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് വനിതാ കമ്മീഷന്‍
ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്സ്‌കോ. ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്സ് പോസ്റ്റില്‍ വിവരിക്കുന്നു.
അതേസമയം, വിദേശിയുടെ എക്സ് പോസ്റ്റിന് ദേശീയ വനിതാ
Full Story
  27-02-2024
ശബരിമലയില്‍ ബ്രാഹ്‌മണര്‍ അല്ലാത്തവരേയും മേല്‍ശാന്തിയാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്‌മണരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്‌മണരെ മാത്രം നിയമിച്ചാല്‍ മതിയെന്ന വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന് കാര്യങ്ങള്‍ തീരുമാനിക്കാം. കീഴ്വഴക്കമനുസരിച്ച് തീരുമാനമെടുക്കാം.

ദേവസ്വം ബോഡിന്റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകര്‍മ്മങ്ങള്‍ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആര്‍ക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി വി വിഷ്ണുനാരായണന്‍, ടി എല്‍ സിജിത്ത്, പി ആര്‍ വിജീഷ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ്
Full Story
  24-02-2024
തമിഴ്‌നാട്ടില്‍ ബീഫുമായി ബസില്‍ കയറിയ സ്ത്രീയെ ഇറക്കി വിട്ടു: ബസ്സിലെ കണ്ടക്ടറെയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു
ബീഫുമായി ബസില്‍ കയറിയ സ്ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസില്‍ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്‍ഡ് ചെയ്തത്. ''ഡ്രൈവര്‍ എന്‍ ശശികുമാറിനെയും കണ്ടക്ടര്‍ കെ രഘുവിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബസിലെ മറ്റ് യാത്രക്കാര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു എന്നും കണ്ടക്ടറും ഡ്രൈവറും പാഞ്ചാലിയോട് മോശമായാണ് പെരുമാറിയത് എന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്
Full Story
  23-02-2024
ആറ്റുകാല്‍ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കാന്‍ കുര്‍ബാനയുടെ സമയം മാറ്റി ക്രമീകരിച്ച് തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ പള്ളികള്‍
ആറ്റുകാല്‍ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യന്‍ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാല്‍ കുറുബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്.

പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്ഐ ചര്‍ച്ച് ആണ് പിന്നാലെ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി. പള്ളിയിലും പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.
ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും
Full Story
  21-02-2024
നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം
2017ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ ചെസ്റ്റില്‍ ഇരിക്കവേ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ. ബാബുവാണ് ഹര്‍ജി സ്വീകരിച്ചത്. ജനുവരി ആദ്യം തന്നെ അന്വേഷണം പൂര്‍ത്തിയായി. ഒരു മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം വ്യത്യസ്ത ഉപകാരണങ്ങളില്‍ തുറന്നു പരിശോധിക്കുമ്പോള്‍ ഹാഷ് വാല്യൂ മാറുന്നു.
Full Story
  10-02-2024
കോഴിക്കോട് പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന്‌പേരാണ് മരിച്ചത്.

കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24), ഇവരുടെ ബന്ധുവായ അദ്വൈത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മൂവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ച ഷിജുവിന്റെ ഭാര്യ ഷിനുജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴുക്കില്‍പ്പെട്ട അദ്വൈതിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം.
Full Story
  07-02-2024
കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ ദിവസം അവധി അനുവദിച്ചു
കേരള കലാമണ്ഡലത്തില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി നല്‍കുന്നത്. ആര്‍ത്തവ അവധി ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ട ഹാജര്‍ 73 ശതമാനമായി കുറച്ചു.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.

നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക്
Full Story
[2][3][4][5][6]
 
-->




 
Close Window