Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  07-02-2024
"മകനെ കാണാനില്ല; വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ"

ചെന്നൈ: ഹിമാചല്‍ പ്രദേശില്‍ വാഹനാപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ ചെന്നൈ മേയര്‍ സെയ്‌ദെ ദുരൈസാമി. വിനോദയാത്രയ്ക്ക് പോയ ദുരൈസാമിയുടെ മകന്‍ വെട്രി ദുരൈസാമിയെ (45) ഞായറാഴ്ചയാണ് സത്ലജ് നദിയില്‍ കാണാതായത്. ചെന്നൈയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് ഹൈവേയില്‍ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായത്. വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയില്‍ നദിയിലേക്കു വീണു. ?ഗോപിനാഥിനെ ?ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ആദിവാസി

Full Story
  01-02-2024
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ഫെബ്രുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍
കേരളത്തില്‍ നിന്ന് അയോധ്യയിലേക്കു ട്രെയിന്‍ സര്‍വീസ്. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ്. ഫെബ്രുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് നടത്തും.

കേരളത്തില്‍ നിന്നുള്ള ആദ്യ ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അയോദ്ധ്യയിലേക്ക് ഇന്ന് പുറപ്പെടും. പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിന്‍ പുറപ്പെടുന്നത്. 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ അയോധ്യയില്‍ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ്.

ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന്
Full Story
  31-01-2024
തേങ്ങയിടാന്‍ ആളെ ആവശ്യമുണ്ടോ: വിളിക്കാം നാളികേര വികസന ബോര്‍ഡിലേക്ക് - ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്
കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഇതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.
Full Story
  31-01-2024
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദിയിലേക്ക് ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവ്: കേന്ദ്ര മന്ത്രി മുസ്ലിം ലീഗ് എംപി മാര്‍ക്ക് ഉറപ്പ് നല്‍കി
കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുസ്ലിം ലീഗ് എംപി മാര്‍ക്ക് ഉറപ്പ് നല്‍കി.കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലര്‍ത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍
Full Story
  29-01-2024
മൊണാലിസയുടെ മുഖത്ത് സൂപ്പ് ഒഴിച്ചു: 16-ാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രത്തില്‍ സൂപ്പൊഴിച്ചത് രണ്ടു സ്ത്രീകള്‍
ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേര്‍ക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍. 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രമാണ് മൊണാലിസ. പാരിസിലെ ലൂവര്‍ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

'ഫുഡ് റെസ്പോണ്‍സ്' എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച രണ്ട് സ്ത്രീകളാണ് മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു നീക്കം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സംരക്ഷണമൊരുക്കിയാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ല. 1950കള്‍ മുതല്‍ സേഫ്റ്റി ഗ്ലാസിന് പിന്നിലാണ് മൊണാലിസ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരിസില്‍
Full Story
  13-01-2024
ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീരില്‍ എത്തി: മിര്‍പൂരിലേക്ക് മാരിയറ്റ് പോയതില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

ജനുവരി 10നാണ് പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരില്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ സന്ദര്‍ശനം നടത്തിയത്. ജെയ്ന്‍ മാരിയറ്റിന്റെ സന്ദര്‍ശനം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു. മിര്‍പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ ജെയ്ന്‍ മാരിയറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. 'മിര്‍പൂരില്‍ നിന്ന് സലാം, ബ്രിട്ടനിലെ 70 ശതാമാനം പാകിസ്ഥാന്‍ വേരുകളും മിര്‍പൂരില്‍ നിന്നുള്ളവരാണ്, ഇത് ഇരുവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്കായി ഒരുമിച്ച്

Full Story
  13-01-2024
ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി

2022ല്‍ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കടുത്ത കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെസീന്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും മാതൃകാപരമായി പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജെസീന്തയും ക്ലാര്‍ക്കും ഇവരുടെ അഞ്ച് വയസുകാരിയായ മകള്‍ നീവും ഒരുമിച്ച് തന്നെയാണ് താമസിച്ചുവന്നിരുന്നത്. തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് ഏകദേശം 310 കിലോമീറ്റര്‍ വടക്കായി നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. ജെസീന്തയുടെ സുഹൃത്തും പ്രശസ്ത ഡിസൈനറുമായ ജൂലിയറ്റ് ഹൊഗന്‍ ഡിസൈന്‍ ചെയ്ത വെള്ള ഗൗണാണ് ജെസീന്ത ധരിച്ചത്.

Full Story
  12-01-2024
പത്തനംതിട്ടയില്‍ നിന്നു കാണാതായ പാസ്റ്ററുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ തമിഴ്‌നാട്ടില്‍ കണ്ടെത്തി
പത്തനംതിട്ടയില്‍ നിന്നു കാണാതായ ചിറ്റാര്‍ സ്വദേശി പറമ്പില്‍തെക്കേതില്‍ എബ്രഹാമിന്റെ (56) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇടുക്കി തമിഴ്‌നാട് അതിര്‍ത്തിയിലാണ് പാസ്റ്റര്‍ എബ്രഹാമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മകന്‍ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Full Story
[3][4][5][6][7]
 
-->




 
Close Window