Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
വാര്‍ത്തകള്‍
  30-04-2024
വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും, ചൂട് 41 ഡിഗ്രി വരെയെത്തും

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40°C വരെയും കോഴിക്കോട് ജില്ലയില്‍ 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 - 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Full Story
  30-04-2024
കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ച അഞ്ച് പേരും കാര്‍ യാത്രക്കാരാണ്. കാസര്‍ക്കോട് കരിവെള്ളൂരിലെ ഒരു കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. കൃഷ്ണന്‍ (65), മകള്‍ അജിത (35), ഭര്‍ത്താവ് സുധാകരന്‍ (52), അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (9), ഡ്രൈവര്‍ കാലിച്ചനടുക്കം സ്വദേശി പത്മകുമാര്‍ (59) എന്നിവരാണ് മരിച്ചത്. മകനെ കോഴിക്കോട് ഹോസ്പിറ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും. പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്.

Full Story
  30-04-2024
പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമ, കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നും പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍ , എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. സംഭവദിവസം രാത്രി എട്ടു മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന

Full Story
  29-04-2024
ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ ആവടിയിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു സെല്‍ഫോണ്‍ കണ്ടെടുത്തിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത്. എരുമേലി സ്വദേശികളായ സിദ്ധ

Full Story
  29-04-2024
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് ലഭിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് സിപിഎം വിജയസാധ്യത കണക്കുകൂട്ടുന്നത്. ബൂത്തുതലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍

Full Story
  29-04-2024
നീ മുഖ്യമന്ത്രിയൊന്നുമല്ല അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ ആവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം: റോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ആരോപണം തള്ളി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. താന്‍ ലഹരി ഉപയോഗിച്ചിട്ട് കവര്‍ വലിച്ചെറിഞ്ഞെന്നാണ് പറയുന്നത്. അവരാരെങ്കിലും വലിച്ചെറിഞ്ഞിട്ട് എന്റെ തലയില്‍ വെക്കുന്നതാകും. എനിക്കെതിരെ വേറെ കേസുകളൊക്കെയുണ്ടെന്ന് പറയുന്നു. എല്ലാം തെളിയിക്കട്ടെ. അവര്‍ അവരുടെ അധികാരം കാണിക്കുകയാണെന്നും യദു പറയുന്നു. മേയറും കൂട്ടരും എന്റെയടുത്താണ് മോശമായി പെരുമാറിയത്. എല്ലാ വീഡിയോയിലും അതുണ്ട്. താല്‍ക്കാലിക ജോലിക്കാരനാണെങ്കിലും ഡ്യൂട്ടിയിലിരിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. എന്റെയടുത്താണ് മോശമായി പെരുമാറിയത്. അവര്‍ മേയര്‍ ആണെന്നൊന്നും അറിയില്ലായിരുന്നു. ഒരു സാധാരണ ലേഡി

Full Story
  28-04-2024
ഇന്‍ഷൂറന്‍സ് ക്ലെയിമിനായി ഇനി പൊലീസ് സ്റ്റേഷനില്‍ പോകണ്ട, പോള്‍ ആപ്പ് മതി

തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭിക്കുന്നതിന് പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും ഇതുമതി. പൊതു ജനങ്ങള്‍ക്കായി കേരള പൊലീസ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇതുസംബന്ധിച്ച് വിശദമായ കുറിപ്പോടെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.



Full Story
  27-04-2024
ഇനി രണ്ടു വര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണമെന്ന് സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഈശ്വരന്‍ കാക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് ഒരു പഠനം ഉണ്ടായെന്ന് കരുതിക്കോളൂവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജയിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ മാത്രമാണ് ഇതുവരെ ചര്‍ച്ച ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥികള്‍ എത്രപേരുണ്ടെന്ന് പോലും നോക്കിയിട്ടില്ല. തന്നെ നിയോഗിച്ചാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഗുണങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഇത് അവരുടെ

Full Story
[1][2][3][4][5]
 
-->




 
Close Window