Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
UK Special
  30-04-2024
മുംബൈ ഡബ്ബാവാല സംവിധാനം ലണ്ടനിലും ഹിറ്റ്

ലണ്ടന്‍: വിദേശീയരുടെ സംസ്‌കാരം അനുകരിക്കാന്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഭാരതീയരുടെ രീതികള്‍ പിന്തുടകുന്ന പാശ്ചാത്യരും കുറവല്ല. അത്തരമൊരു കാഴ്ചയാണ് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനി ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം എക്സില്‍ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് എന്താ ഇത്ര പ്രത്യേകത എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ രാജ്യവുമായി അതിനൊരു ബന്ധമുണ്ടെന്ന് അറിഞ്ഞോളൂ..

മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം

Full Story
  30-04-2024
ലിംഗമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുകെ ബിഷപ്പുമാര്‍

ലണ്ടന്‍: ലിംഗമാറ്റവുമായി (ജെന്‍ഡര്‍ ട്രാന്‍സിഷന്‍) ബന്ധപ്പെട്ട് 'ഇന്‍ട്രിക്കേറ്റ്ലി വോവണ്‍ ബൈ ദി ലോര്‍ഡ്' എന്ന പേരില്‍ അജപാലന വിചിന്തനം ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക ബിഷപ്പുമാര്‍ പുറത്തിറക്കി. ദൈവം സൃഷ്ടിച്ച രീതിയില്‍ തന്നെ ശരീരത്തെ സ്വീകരിക്കുവാന്‍ പുതിയ രേഖയില്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരീരത്തെ മുറിപ്പെടുത്തുന്ന മെഡിക്കല്‍ ഇടപെടലുകളും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവികപദ്ധതിയെ ബഹുമാനത്തോടെ കാണാത്ത നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം തന്നെ ഇത്തരം സംശയങ്ങളോ വെല്ലുവിളികളോ നേരിടുന്ന വ്യക്തികളോ കുടുംബങ്ങളോ ക്രിസ്തീയ വഴിയില്‍

Full Story
  30-04-2024
സ്‌കോട്ട്‌ലന്‍ഡില്‍ ഭരണ പ്രതിസന്ധി: രാജിക്ക് ഒരുങ്ങി ഫസ്റ്റ് മിനിസ്റ്റര്‍

എഡിന്‍ബര്‍ഗ്/ലണ്ടന്‍: യുകെയുടെ അംഗരാജ്യങ്ങളില്‍ ഒന്നായ സ്‌കോട്‌ലന്‍ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫ് ഉടന്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്‌കോട്ടിഷ് ഗ്രീന്‍സ് പാര്‍ട്ടിയുമായുള്ള കരാര്‍ ഹംസ യൂസഫിന്റെ പാര്‍ട്ടി അപ്രതീക്ഷിതമായി അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അലക്‌സ് സല്‍മണ്ടിന്റെ ആല്‍ബ പാര്‍ട്ടിയുമായുള്ള കരാറും ഹംസ യൂസഫ് നിരാകരിച്ചിരുന്നു. ഭരണ മുന്നണിയില്‍ ഉള്ള മറ്റ് ചെറു പാര്‍ട്ടികളുടെ പിന്തുണ കൂടി ഹംസ യൂസഫിന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ മന്ത്രിസഭയ്ക്ക് അവിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് അവിശ്വസ വോട്ടിനെ നേരിടാതെ

Full Story
  29-04-2024
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികളുമായി ബ്രിട്ടന്‍ മുന്നോട്ടുവന്നു. അടുത്തയിടെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ബ്രിട്ടനില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ പ്രതിലോമ ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്വേഡ് ആയി നല്‍കാന്‍ സാധിക്കില്ല. ഹാക്കിംഗില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും

Full Story
  29-04-2024
കാലാവസ്ഥ അനുകൂലം, ട്രെയിന്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍, ഗതാഗതക്കുരുക്കിന് ഇനി വേറെ എന്തു വേണം

ലണ്ടന്‍: ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. 16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും കാലാവസ്ഥയെന്ന മുന്നറിയിപ്പുള്ളതോടെ ഏവരും പുറത്തേക്കിറങ്ങുമെന്നുറപ്പാച്ചി. ബീച്ചുകളിലേക്കുള്ള യാത്രകളും ഗതാഗത കുരുക്കുണ്ടാക്കും. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുള്ള ഗതാഗതവും മറ്റ് യാത്രക്കാരുടെ തിരക്കും ബാധിക്കും. പ്രധാന റോഡുകള്‍ എല്ലാം തിരക്കേറിയതാകും.

സമരം മൂലം തിങ്കളാഴ്ച ട്രെയിന്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നവരില്‍ വലിയൊരു വിഭാഗം

Full Story
  29-04-2024
യുകെയില്‍ കാര്‍ ഇന്‍ഷൂറന്‍സില്‍ വന്‍ വര്‍ധനവ്

ലണ്ടന്‍: കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ക്ക് ബാധ്യതയാകുകയാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് നിരക്ക്. 2023 ന്റെ ആദ്യ പാദത്തില്‍ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നുവെങ്കില്‍ 2024 ല്‍ അതു 635 പൗണ്ടായി ഉയര്‍ന്നു.

വാഹനങ്ങളുടെ അറ്റകുറ്റപണികളും മോഷണം നടക്കുന്നത് മൂലമുള്ള ചിലവുകളും റീപ്ലേസ് ചെയ്യേണ്ടിവരുന്നതിന്‍െ ചിലവും കൂടി വരുന്നതാണ് കാര്‍

Full Story
  29-04-2024
ബ്രിട്ടനിലെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിത മാറ്റത്തിനൊരുങ്ങി ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മുറിവേല്‍ക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിന് മുന്നോടിയായി ബെനഫിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റിലാണ് മാറ്റങ്ങള്‍ പ്രധാനമായി നടപ്പാകുന്നത്. വീടുകളില്‍ സംവിധാനങ്ങളും, ഉപകരണങ്ങളും ഒരുക്കുന്നതിന് ഒറ്റത്തവണ പേയ്മെന്റുകളും നല്‍കിയേക്കും.

Full Story

  29-04-2024
കുടിയേറ്റത്തിന് കാരണമായി ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം മാറി

ലണ്ടന്‍: ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം അപേക്ഷിച്ച വിദേശ വിദ്യാര്‍ത്ഥികളില്‍ കാല്‍ശതമാനം പേരും കേവലം ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തവരാണെന്നാണ് ചോര്‍ന്ന രേഖകള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആശങ്ക ഉയരുന്നത്. 2023 മാര്‍ച്ച് വരെ 12 മാസങ്ങളിലെ രഹസ്യ ഹോം ഓഫീസ് കണക്കുകളാണ് ചോര്‍ന്നത്.

ഇതില്‍ 6136

Full Story
[1][2][3][4][5]
 
-->




 
Close Window