Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൊച്ചിയില്‍ പലസ്തീനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജൂത വനിതകള്‍ക്കെതിരെ കേസ്
Text By: Team ukmalayalampathram
കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ താമസിക്കുന്ന ഹോം സ്റ്റേയില്‍ പൊലീസിന്റെ നിരീക്ഷണത്തിലാകും യുവതികള്‍ ഉണ്ടാവുകയെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസിപി കെ.ആര്‍. മനോജ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പ്രവര്‍ത്തകരാണ് ഇവിടെ പോസ്റ്റര്‍ ഉയര്‍ത്തിയത്.
 
Other News in this category

 
 




 
Close Window