Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
മുംബൈ ഡബ്ബാവാല സംവിധാനം ലണ്ടനിലും ഹിറ്റ്
reporter

ലണ്ടന്‍: വിദേശീയരുടെ സംസ്‌കാരം അനുകരിക്കാന്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഭാരതീയരുടെ രീതികള്‍ പിന്തുടകുന്ന പാശ്ചാത്യരും കുറവല്ല. അത്തരമൊരു കാഴ്ചയാണ് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനി ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം എക്സില്‍ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് എന്താ ഇത്ര പ്രത്യേകത എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ രാജ്യവുമായി അതിനൊരു ബന്ധമുണ്ടെന്ന് അറിഞ്ഞോളൂ..

മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മുംബൈയിലെ ഡബ്ബാവാല സംവിധാനത്തിന് 100 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം നിറച്ച് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെത്തിച്ചു കൊടുക്കുന്ന ഡബ്ബാവാല പദ്ധതിയെ അഭിനന്ദിച്ചു കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.


 
Other News in this category

 
 




 
Close Window