Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  13-05-2024
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഋഷി സുനക്

ലണ്ടന്‍: സ്വന്തം എംപിമാര്‍ മറുകണ്ടം ചാടുകയും, ലോക്കല്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയും നേരിടുന്നതിന്റെ ആഘാതത്തിലാണ് ടോറികള്‍. ഇതില്‍ നിന്നും മുക്തി നേടാനായി പ്രധാനമന്ത്രി ഋഷി സുനാക് സമൂഹത്തെ മാറ്റിമറിക്കാനുള്ള ശക്തമായ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുകെയിലെ ജനങ്ങള്‍ക്ക് മുന്നില്‍ സുപ്രധാന തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുമുള്ള പ്രസംഗത്തില്‍ സുനാക് ചൂണ്ടിക്കാണിക്കും. തന്റെ നേതൃത്വത്തിന് പിന്നില്‍ ടോറികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.

'അടിയന്തര കാര്യങ്ങളാണ് ഇനി

Full Story
  13-05-2024
കെയറര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരേ ആക്രമണം

ലണ്ടന്‍: വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പേരില്‍ ഹെല്‍ത്ത്കെയര്‍ ജീവനക്കാരും, പ്രദേശവാസികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ ധാന്യപ്പൊടി വിതറിയും, സൂപ്പര്‍ ഗ്ലൂ ഒഴിച്ചും, വ്യാജ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പതിച്ചുമാണ് പ്രദേശവാസികള്‍ ഭീതി പരത്തുന്നത്. നോര്‍ഫോക്കിലെ ടാവെര്‍ഹാം ബാല്‍ഡ്രിക് റോഡിലുള്ള തങ്ങളുടെ തെരുവ് നോര്‍വിക്ക് ഹെല്‍ത്ത്കെയറിലെ ജോലിക്കാര്‍ മുഴുവന്‍ സമയ കാര്‍ പാര്‍ക്കായി മാറ്റിയെന്നാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. പാര്‍ക്കിംഗ് വിലക്കുകള്‍ ഇല്ലാത്ത റോഡില്‍ കാര്‍ നിര്‍ത്തിയാല്‍ രോഷാകുലരാകുന്ന പ്രദേശവാസികള്‍ പെയിന്റ് ഉള്‍പ്പെടെ ഒഴിച്ച് കേടുവരുത്തുന്നതായി നിരവധി

Full Story
  13-05-2024
ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു

ലണ്ടന്‍: ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍

Full Story
  13-05-2024
വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു, ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍

ലണ്ടന്‍: യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഗ്രാജുവേറ്റ് വിസ നിബന്ധനകള്‍ പ്രകാരം അന്താരാഷ്ട്ര ഗ്രാജുവേറ്റുകള്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ അവസരം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റദ്ദാകുമെന്നാണ് ആശങ്ക.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തങ്ങാനും, ജോലി ചെയ്യാനും

Full Story
  12-05-2024
വഴിയാധാരമായി മലയാളികള്‍, 20 ലക്ഷം മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്

ലണ്ടന്‍: ലക്ഷങ്ങള്‍ മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്. ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 20 ലക്ഷം രൂപ വരെ നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തിയത്. എന്നാല്‍ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതിന്റെ പേരില്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇതോടെ ജീവനക്കാര്‍ രാജ്യം വിടേണ്ട ഗതികേടിലായി. റിക്രൂട്ട്‌മെന്റ് ഏജന്റിന് 18,000 പൗണ്ട് വരെ നല്‍കിയാണ് പലരും കെയര്‍ വിസ സംഘടിപ്പിച്ച് യുകെയില്‍ എത്തിയത്. ഇത്തരത്തില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന പലര്‍ക്കും ഇവിടെ എത്തിയപ്പോള്‍ നേരത്തെ പറഞ്ഞിരുന്ന

Full Story
  12-05-2024
പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്ന് മടങ്ങണം, വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുന്നു

ലണ്ടന്‍: ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത. യുകെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വര്‍ക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി

Full Story
  12-05-2024
മോഷണശ്രമത്തിനിടെ പൊലീസുകാരിയെ കൊലപ്പെടുത്തി, 19 വര്‍ഷം ഒളിവിലായ പ്രതിയെ ബ്രിട്ടന് കൈമാറി പാക്കിസ്ഥാന്‍

ലണ്ടന്‍: ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ മോഷണശ്രമത്തിനിടെ ഷാരോണ്‍ ബെഷെനിവ്‌സ്‌കി എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പിരണ്‍ ദിത്ത ഖാന് ലണ്ടന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏകദേശം 19 വര്‍ഷത്തോളം പാക്കിസ്ഥാനില്‍ ഒളിവില്‍ ജീവിച്ചിരുന്ന ഖാനെ 2020 ല്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത് 2023 ല്‍ ബ്രിട്ടന് കൈമാറുകയായിരുന്നു. 2005 നവംബര്‍ 18 ന്, ബ്രാഡ്‌ഫോര്‍ഡിലെ മോര്‍ലി സ്ട്രീറ്റിലെ യൂണിവേഴ്‌സല്‍ എക്‌സ്പ്രസ് ട്രാവല്‍ ഏജന്റസിനെ ലക്ഷ്യമിട്ട് ഒരു സായുധ കവര്‍ച്ച നടന്നു. ഈ സമയത്ത്, ഷാരോണ്‍ ബെഷെനിവ്‌സ്‌കിയും അവരുടെ സഹപ്രവര്‍ത്തകയായ തെരേസ മില്‍ബേണും കവര്‍ച്ചക്കാരെ നേരിട്ടു. ഇതിനിടെ ഖാന്‍ ബെഷെനിവ്‌സ്‌കിയെ വെടിവെച്ച് കൊലപ്പെടുത്തുകയും

Full Story
  12-05-2024
200 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബെല്‍ഫാസ്റ്റ് സിറ്റി സെന്റര്‍ റെയില്‍വേ സ്റ്റേഷന്‍

ബെല്‍ഫാസ്റ്റ്: ഈ വര്‍ഷാവസാനം പുതിയ പൊതുഗതാഗത കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ബെല്‍ഫാസ്റ്റിന്റെ സിറ്റി സെന്റര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളിയാഴ്ച അടച്ചു. അവസാന ട്രെയിന്‍ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്ന് രാത്രി 11:32 (BST) ന് പുറപ്പെട്ടു. പുതിയ ഗതാഗത കേന്ദ്രമായ ബെല്‍ഫാസ്റ്റ് ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്‍ ശരത്കാലം വരെ തുറക്കില്ല. റെയില്‍ ശൃംഖലയെ പുതിയ ഹബ്ബുമായി ബന്ധിപ്പിക്കുന്നതിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യ ജോലികള്‍ പുരോഗമിക്കുകയാണ്. ബൊട്ടാണിക്, ലാനിയോണ്‍ പ്ലേസ് എന്നീ റെയില്‍വേ സ്റ്റേഷനും യൂറോപ്പ ബസ് സ്റ്റേഷനും തുടര്‍ന്നും പ്രവര്‍ത്തിക്കും. ഏകദേശം 200 വര്‍ഷം പഴക്കമുള്ളതാണ് ബെല്‍ഫാസ്റ്റിലെ ഗ്രേറ്റ് വിക്ടോറിയ

Full Story
[3][4][5][6][7]
 
-->




 
Close Window