Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  16-05-2024
യുകെ ബിരുദ റൂട്ട് വിസകളില്‍ ഇന്ത്യന്‍ ആധിപത്യം, രാജ്യത്തിന് നേട്ടമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

 ലണ്ടന്‍: ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സര്‍വകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങള്‍ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്നു. 2021 ജൂലൈയില്‍ അവതരിപ്പിച്ച ഗ്രാജ്വേറ്റ് റൂട്ട് വീസ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം വരെ (പിഎച്ച്ഡി ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം) യുകെയില്‍ തുടരാന്‍ അനുവദിക്കുന്നു. യുകെ സര്‍ക്കാര്‍ ഗ്രാജ്വേറ്റ് റൂട്ട് വീസ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് രാജ്യാന്തര വിദ്യാര്‍ഥി സമൂഹത്തില്‍ ആശങ്കയുണ്ടാക്കിരുന്നു. വീസ പ്രോഗ്രാമിന്റെ

Full Story
  15-05-2024
9 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഒഴിവാക്കും: യുകെയിലെ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് ഇപ്പോള്‍ തിരിച്ചറിവ്
ഒമ്പത് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന സമ്പ്രദായം ഒഴിവാക്കുന്നു. ലിംഗ വ്യക്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്ന കുട്ടികളെ നിരോധിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബന്ധങ്ങളെയും ലൈംഗിക വിദ്യാഭ്യാസത്തെയും കുറിച്ചുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഏത് സ്‌കൂളുകള്‍ നിയമം പാലിക്കണം എന്നതുമൊക്കെ നിലവില്‍ അവലോകനത്തിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്സ് റിവ്യൂ ഇത് 'രാഷ്ട്രീയ പ്രേരിതമാണ്' എന്ന ആശങ്ക നേരത്തെ ഉന്നയിച്ചിരുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിന് അനുചിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ പ്രശ്നമുണ്ടെന്ന് സൂചിപ്പിക്കുന്നതിന്
Full Story
  15-05-2024
യുകെയില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് പഠനം കഴിഞ്ഞ് 2 വര്‍ഷം ജോലി ചെയ്യാം: മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷകളും
Full Story
  15-05-2024
ഇന്ത്യന്‍ വംശജ ലണ്ടനില്‍ കുത്തേറ്റു മരിച്ചു, ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ സ്ത്രീ ലണ്ടനില്‍ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മെയ് 9 ന് ഏകദേശം ലണ്ടന്‍ പ്രാദേശിക സമയം 11.50നാണ് സംഭവമുണ്ടായത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) മെഡിക്കല്‍ സെക്രട്ടറിയായി പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ എഡ്വെയര്‍ പ്രദേശത്ത് ബേണ്‍ഡ് ഓക്ക് ബ്രോഡ്വേ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്.

Full Story

  15-05-2024
മുതലയെ കീഴടക്കി സഹോദരിയെ രക്ഷിച്ച യുവതിക്ക് ചാള്‍സ് രാജാവിന്റെ ആദരം

ലണ്ടന്‍: വെള്ളത്തില്‍ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോര്‍ജിയ ലൗറിയെ (31) ചാള്‍സ് രാജാവ് ധീരതാ പുരസ്‌കാരം നല്‍കി ആദരിച്ചു. മെക്‌സിക്കോയിലെ തടാകത്തില്‍ 2021 ജൂണില്‍ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റന്‍ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോര്‍ജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മെലിസയെ കണ്ടെത്തി.

ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ ജോര്‍ജിയ നേരിട്ടു. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോര്‍ജിയ രക്ഷിച്ചു. ഏറെ നാള്‍ അബോധാവസ്ഥയില്‍

Full Story
  15-05-2024
യൂറോപ്പിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘത്തിന് നേതൃത്വം നല്‍കി ദി സ്‌കോര്‍പ്പിയന്‍ പിടിയില്‍

ലണ്ടന്‍: യൂറോപ്പിലേക്കുള്ള മനുഷ്യകടത്തിന് നേതൃത്വം കൊടുത്തിരുന്ന 'ദി സ്‌കോര്‍പിയന്‍' എന്ന് വിളിപ്പേരുള്ള ബര്‍സാന്‍ മജീദ് പിടിയിലായി. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്നാണ് രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഇയാള്‍ പിടിയിലായത്. മജീദും സംഘവും ചേര്‍ന്ന് പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ബോട്ടുകളിലും ലോറികളിലുമായി ഇംഗ്ലിഷ് ചാനലിലൂടെ കടത്തി. ഒളിവില്‍പ്പോയ മജീദിനെ കണ്ടെത്താന്‍ ബിബിസി നടത്തിയ അന്വേഷണത്തില്‍ ഇറാഖിലെ സുലൈമാനിയ നഗരത്തിലാണ് ഇയാള്‍ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. യുകെയിലേക്ക് ആളുകളെ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കുന്നതിന് സാധ്യമായത് എല്ലാം ചെയ്യും. മജീദിന്റെ കേസ് എടുത്തുകാണിച്ചതിന്

Full Story
  14-05-2024
യുകെയില്‍ അടുത്ത വര്‍ഷം മൊത്തം ശമ്പളത്തിന്റെ നാലു ശതമാനം വര്‍ധന: എംപ്ലോയര്‍മാരുടെ തീരുമാനം ഇങ്ങനെയെന്നു റിപ്പോര്‍ട്ട്
തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലെ ശമ്പള വര്‍ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉല്‍പ്പാദന ക്ഷമത കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ വേതന വര്‍ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണില്‍
Full Story
  14-05-2024
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശനമില്ല
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശന വിലക്ക്. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്ന് പുതിയ ബില്‍ പാസാക്കി. അതേസമയം, കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായ എംപിമാരുട പേരില്‍ കുറ്റം ചുമത്തിയാല്‍ മാത്രമേ വിലക്കുകയുള്ളൂ എന്ന പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടും അത് അംഗീകരിക്കപ്പെട്ടില്ല.

എംപിമാര്‍ 169-നെതിരെ 170-ന് വോട്ട് ചെയ്തു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അറസ്റ്റ് എന്ന പരിധിക്ക് വിലക്ക് വരുന്നത് . നിലവില്‍ ഒരു എംപിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടാല്‍ അവരെ നിരോധിക്കാന്‍ പാര്‍ലമെന്ററി അധികാരികള്‍ക്ക് അധികാരമില്ല. എംപിമാര്‍ അന്വേഷണ വിധേയമായി സ്വമേധയാ വിട്ടുനിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്
Full Story
[1][2][3][4][5]
 
-->




 
Close Window