Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ലിംഗമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുകെ ബിഷപ്പുമാര്‍
reporter

ലണ്ടന്‍: ലിംഗമാറ്റവുമായി (ജെന്‍ഡര്‍ ട്രാന്‍സിഷന്‍) ബന്ധപ്പെട്ട് 'ഇന്‍ട്രിക്കേറ്റ്ലി വോവണ്‍ ബൈ ദി ലോര്‍ഡ്' എന്ന പേരില്‍ അജപാലന വിചിന്തനം ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക ബിഷപ്പുമാര്‍ പുറത്തിറക്കി. ദൈവം സൃഷ്ടിച്ച രീതിയില്‍ തന്നെ ശരീരത്തെ സ്വീകരിക്കുവാന്‍ പുതിയ രേഖയില്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരീരത്തെ മുറിപ്പെടുത്തുന്ന മെഡിക്കല്‍ ഇടപെടലുകളും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവികപദ്ധതിയെ ബഹുമാനത്തോടെ കാണാത്ത നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം തന്നെ ഇത്തരം സംശയങ്ങളോ വെല്ലുവിളികളോ നേരിടുന്ന വ്യക്തികളോ കുടുംബങ്ങളോ ക്രിസ്തീയ വഴിയില്‍ മുമ്പോട്ട് പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ദൈവം വിഭാവനം ചെയ്ത വിധത്തില്‍ തങ്ങളുടെ ശരീരത്തെയും ആത്മാവിനെയും മനസിലാക്കുവാന്‍ അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് പുതിയ വിചിന്തനത്തില്‍ വ്യക്തമാക്കുന്നു. സാമൂഹ്യമായോ ജൈവികമായോ ലിംഗമാറ്റത്തിന് വിധേയരായ കത്തോലിക്ക കൂട്ടായ്മയിലെ അംഗങ്ങള്‍ തങ്ങളുടെ സഹോദരങ്ങളായി തുടരുമെന്ന് രേഖയില്‍ പറയുന്നു.

അവര്‍ അനുഭവിക്കുന്ന വെല്ലുവിളികളോട് നിസംഗതയോടെ പ്രതികരിക്കാനാവില്ല. സഭയുടെ വാതിലുകള്‍ അവര്‍ക്കായി തുറന്നിട്ടിരിക്കുന്നു. സഭയിലെ അംഗങ്ങള്‍ ആര്‍ദ്രതയോടെയും ബഹുമാനത്തോടെയും കാരുണ്യത്തോടെയും അവരെ സ്വീകരിക്കുവാന്‍ തയാറാകണമെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. 2021 ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും രണ്ടരലക്ഷത്തോളമാളുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരാണ്. ഇത് ജനസംഖ്യയുടെ .5 ശതമാനം മാത്രമാണെങ്കിലും ജെന്‍ഡര്‍ ഐഡിയോളജി, ജെന്‍ഡര്‍ ട്രാന്‍സിഷന്‍ പോലുള്ള ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്ന സാഹചര്യത്തിലാണ് യുകെയിലെ ബിഷപ്പുമാര്‍ പുതിയ അജപാലന വിചിന്തനം പുറത്തിറക്കിയത്. കുട്ടികളുടെ ഇടയില്‍ നടത്തുന്ന സാമൂഹ്യവും ജൈവികവുമായ ജെന്‍ഡര്‍ ട്രാന്‍സിഷനുകള്‍ ഒഴിവാക്കേണ്ടതാണെന്ന് വിവിധ പ്രത്യാഘാതങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്‍കി. കത്തോലിക്ക വീക്ഷണത്തെക്കുറിച്ചും മനുഷ്യ ലൈംഗികതയെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുള്ളവരാണ്, ഇത്തരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെ അനുധാവനം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window