Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
Teens Corner
  Add your Comment comment
എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞത് 23 വയസ്സുള്ള അവിവാഹിതയായ യുവതി; പ്രസവിച്ച ഉടനെ പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് എറിഞ്ഞു; റോഡില്‍ വീണ കുഞ്ഞ് തലയോട്ടി തകര്‍ന്നു മരിച്ചു.
Text By: Team ukmalayalampathram
പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് നടുറോഡിലേക്ക് എറിഞ്ഞ സംഭവത്തില്‍ 23കാരിയായ യുവതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. അവിവാഹിതയായ യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ് ശ്യാംസുന്ദര്‍ പറഞ്ഞു. യുവതി ഗര്‍ഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെ ടോയ്ലറ്റിനുള്ളിലായിരുന്നു യുവതി പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് പൊക്കിള്‍ക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്‌സല്‍ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തില്‍ തുണിചുറ്റിയ പാടുണ്ട്. അതിനാല്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച ആമസോണ്‍ പാഴ്‌സല്‍ കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് സൂചന ലഭിച്ചത്. രക്തക്കറമൂലം കവറിലെ വിലാസം വ്യക്തമായിരുന്നില്ലെങ്കിലും ബാര്‍കോഡ് വ്യക്തമായിരുന്നു. ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫ്‌ളാറ്റിന് മുന്നിലെ ഒഴിഞ്ഞപറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡില്‍ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില്‍ അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

ഇന്ന് രാവിലെ അഞ്ചുമണിയോടെ പ്രസവിച്ച യുവതി, കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കവറിലാക്കി സമീപത്തെ മാലിന്യ കൂമ്പാരത്തിലേക്കാണ് യുവതി കുഞ്ഞിനെ എറിഞ്ഞത്. എന്നാല്‍ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
Other News in this category

 
 




 
Close Window