Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: Team ukmalayalampathram

ഇപ്സ്വിച് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു മങ്കുഴിയില്‍ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഐ എം എ യുടെ സ്ഥാപക നേതാവും ഏവര്‍ക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രന്‍ ആയിട്ടുള്ള പുതിയ കമ്മിറ്റിയുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല. അദ്ദേഹത്തോടൊപ്പം നെവിന്‍ മാനുവല്‍ പ്രസിഡന്റ്, അരുണ്‍ പൗലോസ് വൈസ് പ്രസിഡന്റ്, ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീണ്‍ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയില്‍ പിആര്‍ഒ എന്നിവരെയും ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ് കെ ജി, ധന്യ രാജേഷ്, ആന്‍സി ജെലിന്‍, ബിനീഷ്, ജിഷ സിബി, എന്നിവരെ തിരഞ്ഞെടുത്തു. സ്പോര്‍സ് കോര്‍ഡിനേറ്റര്‍സ് ആയി ജെയിന്‍ കുര്യാക്കോസിനെയും, ഷെറൂണ്‍ തോമസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐ റ്റി കണ്‍സള്‍ട്ടന്റ് ആയി സിനോ തോമസിനെയും, ഓഡിറ്റര്‍ ആയി ജോജോ തോമസിനെയുമാണ് യോഗം തിരഞ്ഞെടുത്തത്. ബിപിന്‍ അഗസ്തി, നിഷ ജെനിഷ്, ജെയിന്‍ കുര്യാക്കോസ് എന്നിവരെ യുക്മ കോര്‍ഡിനേറ്റര്‍സ് ആയി യോഗം നില നിര്‍ത്തി. കൂടാതെ ബാബു മത്തായി, ജിനീഷ് ലൂക്ക, അപ്പു തോമസ്, ജിന്‍സ് വര്‍ഗീസ്, തങ്കച്ചന്‍ മത്തായി, ജെയ്സണ്‍ സെബാസ്റ്റ്യന്‍, രാജേഷ് നായര്‍, ജയ ജോര്‍ജി, സിജോ പള്ളിക്കര, ജോര്‍ജ് മുത്തേടന്‍, ജയ്മോന്‍ ജോസ്, ആഷാ ജസ്റ്റിന്‍, ജെയിംസ് പാലോടം, ജോമോന്‍ ജോസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു. പ്രസിഡന്റ് ബാബു മത്തായി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജിനീഷ് ലൂക്ക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ബാബു ടി സി 2023-2024 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഐക്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതിലേറെ ജന പങ്കാളിത്തം കൊണ്ടും മികച്ച ഭരണം കാഴ്ച വെച്ച ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം ഒന്നടങ്കം അഭിനന്ദിച്ചു. ഐ എം എ യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ ആറിന് ഇപ്സ്വിച്ചിലെ സെന്റ്ആല്‍ബന്‍സ് ഹൈസ്‌കൂളില്‍ വിവിധ കലാപരിപാടികളോടെ ഗംഭീരമായി നടത്തപ്പെടുമെന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അറിയിച്ചു. ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

 
Other News in this category

 
 




 
Close Window