Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫാഷന്‍
  Add your Comment comment
തായ് ലന്‍ഡില്‍ നിന്നു കിടിലന്‍ ഫാഷന്‍ ചിത്രങ്ങളുമായി മന്ദിര
Reporter
തായ്ലന്‍ഡിലെ ഫുക്കറ്റില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിച്ച് ബോളിവുഡ് താരം മന്ദിരാബേദി. ഈ യാത്രയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മന്ദിര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളും ചെയ്തിട്ടുണ്ട്. മന്ദിര പങ്കുവച്ച ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫുക്കറ്റ്. തിളങ്ങുന്ന മണല്‍ത്തീരങ്ങളും തലയാട്ടി നില്‍ക്കുന്ന ഈന്തപ്പനകളും വെയിലില്‍ മിന്നുന്ന നീലക്കടലും ത്രസിപ്പിക്കുന്ന ജലവിനോദങ്ങളും ആഘോഷരാവുകളുമെല്ലാം ഈ നഗരത്തെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു.

തായ്ലന്‍ഡിന്റെ പടിഞ്ഞാറന്‍തീരത്ത് ആന്‍ഡമാന്‍ കടലിലാണ് ഫുക്കറ്റ്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റ് ദ്വീപും അതിന്റെ തീരത്ത് മറ്റൊരു 32 ചെറിയ ദ്വീപുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പ്രധാന വ്യാപാര പാതകളില്‍ ഒന്നായിരുന്നു ഈ ദ്വീപ്. ടൂറിസമാണ് ഫുക്കറ്റിന്റെ പ്രധാന വരുമാന മാര്‍ഗം.
 
Other News in this category

 
 




 
Close Window