ഫിലിംഫെയര്‍ മാസികയ്ക്ക് വേണ്ടിയായിരുന്നു ഐശ്വര്യയുടെയും രണ്‍ബീറിന്റെയും ഈ ഫോട്ടോഷൂട്ട്. മാസികയുടെ ഇത്തവണത്തെ കവര്ഫോട്ടോയിലും ഇരുവരും തന്നെ. രണ്ടാളുടെയും ഫോട്ടോ വിവാദമായിരിക്കുന്നു.
എന്തായാലും ഫോട്ടോഷൂട്ടിലെ ഐശ്വര്യയുടെ ഗ്ലാമറിനെപ്പറ്റിയാണ് ആരാധകരും ബോളിവുഡ് ലോകവും ചര്‍ച്ച ചെയ്യുന്നത്. നേരത്തെ സിനിമയില്‍ സജീവമായി തിരിച്ചെത്തിയിരുന്നെങ്കിലും ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നെല്ലാം ഐശ്വര്യ അകന്നുനിന്നിരുന്നു. സര്‍ബ്ജിത് ആണ് ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.
ഐശ്വര്യാറായിയുടേയും രണ്‍ബീര്‍ കപൂറിന്റെയും ചൂടന്‍ രംഗങ്ങളുടെ പേരില്‍ വാര്‍ത്താ പ്രാധാന്യം നേടിയ പുതിയ ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത് കളഞ്ഞിരുന്നു. ഇരുവരുടെയും മൂന്നു ചൂടന്‍ രംഗങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത്.
ഇപ്പോഴിതാ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ ഇരുവരുടെയും ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നു. ഐശ്വര്യയുടെ റായിയുടെ ഗ്ലാമര്‍ ലുക്ക് തന്നെയാണ് പ്രധാനആകര്‍ഷണം. |