Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
വാര്‍ത്തകള്‍
  22-07-2022
നടിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതിയായ ദിലീപിനെ കക്ഷി ചേര്‍ത്തു. നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു.

ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു.പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ

Full Story
  22-07-2022
രാജ്യത്തെ എല്ലാ വീടുകളിലും മൂന്നു ദിവസം ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാവീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് 75ാം വാര്‍ഷികം രാഷ്ട്രം ആഘോഷിക്കുന്നത്.ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ പതാക ഉയര്‍ത്തണം. ഇത് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ യഥാര്‍ഥമക്കളാണെന്ന് തെളിയിക്കാന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അസമിലെ എല്ലാവീടുകളിലും രണ്ട് ദിവസം ദേശീയ പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബിശ്വയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആരാണ് ഞങ്ങളെ രാജ്യസ്നേഹം

Full Story
  22-07-2022
സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

 കൊച്ചി: കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്.

ഇന്റര്‍നെറ്റില്‍ നിന്ന് സുലഭമായി ലഭിക്കുന്ന നീലചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നു. ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളില്‍ തെറ്റായ ചിന്താഗതിയും സൃഷ്ടിക്കുന്നു. ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍.30 ആഴ്ച്ച

Full Story
  21-07-2022
വാട്‌സ് ആപ്പ് ചോര്‍ന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ നടപടി

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് മെസേജുകള്‍ ചോര്‍ന്നതില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂറിനെയും എസ്എം ബാലുവിനെയുമാണ് ദേശീയ നേതൃത്വം സസ്പെന്റ് ചെയ്തു. വാട്സ്ആപ്പ് മെസേജ് ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നടപടി ആവശ്യപ്പെട്ട് ഇരുവരും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂറിനെയും, എസ്എം ബാലുവിനെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
Full Story

  21-07-2022
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നു, കാത്തിരിപ്പ് ബെഞ്ച് വെട്ടിപ്പൊളിപ്പിച്ചു

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നതായി ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചവര്‍ക്ക് വിദ്യാര്‍ഥികളുടെ മറുപടി. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപമാണ് സംഭവം.ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്.

ആദ്യം വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. പിന്നാലെ ആണ്‍കുട്ടികളും

Full Story
  21-07-2022
മദ്യപിച്ച് വാഹനയോട്ട മത്സരം നടത്തി, ടാക്‌സി ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: ടാക്സിയിലേക്ക് മഹീന്ദ്ര ഥാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാറോടിച്ച തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഥാര്‍ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. ബിഎംഡബ്ല്യൂവും ഥാറും തമ്മിലായിരുന്നു മത്സരയോട്ടം. ഥാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ടാക്സിയിലേക്ക് ഇടിച്ചു കയറിയാണ് വയോധികന്‍ മരിച്ചത്. പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്.അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍

Full Story
  20-07-2022
മണിയെ തള്ളി സ്പീക്കര്‍, രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നതായി മണി

തിരുവനന്തപുരം: എംഎല്‍എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍. മണി പറഞ്ഞതില്‍ തെറ്റായ ആശയം അന്തര്‍ലീനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ നിരീക്ഷിച്ചു. മണിയുടെ വാക്കുകള്‍ പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ല. പ്രത്യക്ഷത്തില്‍ അണ്‍ പാര്‍ലമെന്ററി എന്ന് തോന്നിക്കാത്ത പദ പ്രയോഗം അംഗം തന്നെ പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.സ്പീക്കറുടെ നിരീക്ഷണം മാനിച്ച് കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എം എം മണി സഭയെ അറിയിച്ചു.

'14ന് ഞാന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. യഥാര്‍ഥത്തില്‍ ആ

Full Story
  20-07-2022
ഇ.പി. ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

വലിയതുറ പൊലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസിലെ പ്രതികളായ ഫര്‍സീന്‍

Full Story
[250][251][252][253][254]
 
-->




 
Close Window