Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
ജീവനക്കാരികള്‍ മുട്ടുകുത്തി നിന്ന് ഭക്ഷണം വിളമ്പണം, മസാജ് ചെയ്യണം

ജീവനക്കാരികളെ ലൈംഗികമായി ചൂഷണം ചെയ്ത് കച്ചവടം നടത്തുന്ന ചൈനീസ് എസ്‌പോര്‍ട്‌സ് കഫേകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ജീവനക്കാരികള്‍ മുട്ടുകുത്തി നിന്ന് ഭക്ഷണവും പാനീയങ്ങളും വിളമ്പുകയും, അവര്‍ക്ക് മസാജ് ചെയ്തു കൊടുത്തും മറ്റും കൂട്ടിരിക്കുകയും ചെയ്യുന്നതാണ് ഏറെ വിചിത്രമായ ഇവിടുത്തെ രീതി. ഇത്തരം കഫേകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. തങ്ങളുടെ വനിതാ വെയിറ്റിംഗ് സ്റ്റാഫ് ഫ്രഞ്ച് വേലക്കാരികളുടെ വസ്ത്രം ധരിക്കണമെന്നും ഉപഭോക്താക്കളെ സേവിക്കുമ്പോള്‍ മുട്ടുകുത്തി നില്‍ക്കണമെന്നുമാണ് കഫെ ഉടമകളുടെ നിര്‍ദ്ദേശം. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഷെജിയാങ്ങിലെ യിവു നഗരത്തില്‍, നിരവധി എസ്പോര്‍ട്സ് കഫേകളാണ് ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ പ്രവേശിക്കുമ്പോള്‍, വളരെ ചെറിയ വസ്ത്രങ്ങളും മുയല്‍ ചെവിയന്‍ ഹെഡ്ബാന്‍ഡുകളും ധരിച്ച സെര്‍വര്‍മാരായ യുവതികള്‍ അവരെ സ്വാഗതം ചെയ്യുന്നു, ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ കുമ്പിട്ടു കൊണ്ട് 'വീട്ടിലേക്ക് സ്വാഗതം, മാസ്റ്റര്‍' എന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ സ്വാഗതം ചെയ്യുന്നത്.

തുടര്‍ന്ന് അവര്‍ കഫേയില്‍ നിന്നും മടങ്ങും വരെ ഈ യുവതികള്‍ അവര്‍ക്കൊപ്പം ഉണ്ടാകും. പ്രധാനമായും ഉപഭോക്താക്കള്‍ക്ക് അരികില്‍ മുട്ടുകുത്തി നിന്ന് ചായയും മറ്റും വിളമ്പുക, മസാജ് ചെയ്തു നല്‍കുക, വിവിധ ഗെയിമുകള്‍ കളിക്കാന്‍ അവര്‍ക്കൊപ്പം കൂടുക ഒക്കെയാണ് യുവതികള്‍ ചെയ്യുന്നത്. കഫേയുടെ പ്രവര്‍ത്തന രീതികളെ ഏപ്രില്‍ 15 -ന്, ചൈനീസ് അധികാരികള്‍ അപലപിക്കുകയും എസ്പോര്‍ട്സ് കഫേകളോട് അവരുടെ പ്രവര്‍ത്തന രീതി മാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമം തടയാന്‍ തൊഴിലുടമകള്‍ക്ക് സംവിധാനമില്ലാത്തതിനാല്‍ ചില വനിതാ ജീവനക്കാര്‍ ഇരകളാക്കപ്പെടാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരികളെ മുട്ടുകുത്തിക്കുന്ന പ്രവൃത്തി സ്ത്രീകളുടെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൈനയുടെ സ്റ്റേറ്റ് മീഡിയ പ്രസ്താവന ഇറക്കിയിരുന്നു. ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും എസ്‌പോര്‍ട്‌സ് കഫേക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

 
Other News in this category

  • കടലിലേക്ക് പോയ പന്ത് നായ് കുട്ടിക്ക് തിരിച്ചെടുത്ത് നല്‍കിയത് ആരാണെന്ന് അറിയാമോ
  • ഡിസ്‌നി ലാന്‍ഡ് പോലുള്ള ഒരു നഗരം, പക്ഷേ ആര്‍ക്കും വേണ്ട
  • ജീവനക്കാരികള്‍ മുട്ടുകുത്തി നിന്ന് ഭക്ഷണം വിളമ്പണം, മസാജ് ചെയ്യണം
  • സുന്ദരികളുടെ കക്ഷത്തിലെ വിയര്‍പ്പ് ചേര്‍ത്ത് ഒനിഗിരി റൈസ് ബോള്‍
  • മരുമകള്‍ക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു, പരാതിയുമായി അമ്മായിയമ്മ




  •  
    Close Window