Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
26 കൊല്ലം മുന്‍പ് കാണാതായ യുവാവ് അയല്‍പക്കത്തെ വീട്ടില്‍ ജീവനോടെ

ആളുകളെ കാണാതാവുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ലോകത്ത് പുതിയതല്ല. അതുപോലെ കാണാതായ ചിലരെ മരിച്ചതായി കണ്ടെത്താറുണ്ട്. കാണാതായവര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കുകയും ഒടുവില്‍ അവര്‍ തിരികെ വരാതാകുമ്പോള്‍ ആ പ്രതീക്ഷയറ്റു പോകുന്നവരും ഉണ്ട്. എന്നാല്‍, അള്‍ജീരിയയില്‍ സംഭവിച്ച ഒരു വിചിത്രമായ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ യുവാവിനെയാണ് ഇപ്പോള്‍ വെറും 200 മീറ്റര്‍ അപ്പുറത്തെ അയല്‍ക്കാരന്റെ വീട്ടില്‍ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. 1998 -ല്‍ അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധ കാലത്താണ് ഒമര്‍ ബി എന്ന 19 വയസ്സുകാരനെ കാണാതാകുന്നത്. അവനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചതാവട്ടെ അയല്‍ക്കാരനും. യു?ദ്ധം നടക്കുന്ന സമയമായതിനാല്‍ തന്നെ ഒമറിനെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്.

സംഭവം നടന്ന് 26 വര്‍ഷമായതിനാല്‍ തന്നെ വീട്ടുകാര്‍ ഏറെക്കുറെ ഒമറിനെ കുറിച്ച് മറന്ന് തുടങ്ങിയിരുന്നു. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അയാളെ കണ്ടെത്തിയിരിക്കുന്നത്. 26 വര്‍ഷം മുമ്പ് കാണാതായ ഒമറിനെ കണ്ടെത്തിയതായി അള്‍ജീരിയന്‍ നീതിന്യായ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. വെറും മിനിറ്റുകള്‍ മാത്രം നടന്നാല്‍ എത്തുന്ന വീട്ടിലായിരുന്നു ഇക്കാലമത്രയും ഒമറിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത് എന്ന വിവരമാണ് എല്ലാവരേയും ഞെട്ടിച്ചത്.

ഇപ്പോള്‍ ഒമറിന് 45 വയസ്സാണ് പ്രായം. അടുത്തുള്ള പട്ടണമായ എല്‍ ഗുഡിഡിലെ മുനിസിപ്പാലിറ്റി കാവല്‍ജോലിക്കാരനായ 61 -കാരനാണ് 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, തന്റെ വീട്ടില്‍ ഇയാളെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നത്രെ. ഇയാളും സഹോദരനും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ സഹോദരനാണ് ഈ വിവരം പുറത്തറിയിച്ചത്. സോഷ്യല്‍മീഡിയയിലാണ് ഇയാള്‍ ഈ വിവരം പറഞ്ഞത്. പിന്നാലെ, പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, എന്തിനാണ് ഇയാള്‍ ഒമറിനെ തട്ടിക്കൊണ്ടുപോയത് എന്നോ എന്തുകൊണ്ട് ഇത്രയും വര്‍ഷമായിട്ടും ഒമറിന് രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നോ വ്യക്തമല്ല. ഒമര്‍ പറയുന്നത് തന്നെ തട്ടിക്കൊണ്ടുപോയിരുന്നയാള്‍ തനിക്കുമേലെ മന്ത്രവാദം പ്രയോ?ഗിച്ചു, അതാണ് തനിക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തതിന് കാരണം എന്നാണ്.


 
Other News in this category

  • 240 കിലോമീറ്റര്‍ വളവില്ലാത്ത റോഡ്
  • ഒറ്റ നിമിഷത്തെ അശ്രദ്ധ, വിമാനത്തില്‍ നിന്ന് ജീവനക്കാരന്‍ താഴേക്ക്
  • 26 കൊല്ലം മുന്‍പ് കാണാതായ യുവാവ് അയല്‍പക്കത്തെ വീട്ടില്‍ ജീവനോടെ
  • വാതില്‍ പിടിയില്‍ ചുറ്റിയിരുന്ന് പാമ്പ്, വിഡിയോ വൈറല്‍
  • കാല്‍നടക്കാരോട് കൈവീശി ബൈക്കില്‍ പോകുന്ന കരടി




  •  
    Close Window