Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
ഇന്ത്യ/ കേരളം
  27-07-2022
യുവ മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നത് കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ എത്തിയവര്‍: പ്രതിഷേധം വ്യാപകം: 15 പേര്‍ കസ്റ്റഡിയില്‍
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകം കനയ്യ ലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന. ജൂണ്‍ 29 നാണ് മതമൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നില്‍ മതമൗലിക ശക്തികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കര്‍ണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എന്‍. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. അതേസമയം,
യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകത്തില്‍ 15 പേര്‍ കസ്റ്റഡിയിലായി. പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
അതേസമയം,
യുവമോര്‍ച്ച നേതാവ് പ്രവീണ്‍
Full Story
  27-07-2022
മതതീവ്രവാദികള്‍ കൈവെട്ടിയ പ്രൊഫസര്‍ ടി.ജെ. ജോസഫ് എഴുതിയ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മതതീവ്രവാദികള്‍ കൈവെട്ടിമാറ്റി ജീവിതം തകര്‍ത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓര്‍മ്മകള്‍) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കന്‍ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്‌ക്കാരത്തിന് അര്‍ഹരായി. നോവല്‍ വിഭാഗത്തില്‍ ഡോ. രാജശ്രീയ്ക്കും((കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) വിനോയ് തോമസിനുമാണ് (പുറ്റ്) പുരസ്‌ക്കാരം. ചെറുകഥയ്ക്ക് വി എം ദേവദാസ് രചിച്ച വഴി കണ്ടു പിടിക്കുന്നവര്‍ എന്ന കൃതിയ്ക്കാണ് പുരസ്‌ക്കാരം. യാത്രാവിവരണത്തില്‍ നഗ്‌നരും നരഭോജികളും എന്ന കൃതിയിലൂടെ ലോട് ക്യാമറാമാന്‍ വേണു അര്‍ഹനായി.

വൈശാഖനും പ്രൊഫ. കെ പി ശങ്കരനും വിശിഷ്ടാംഗത്വം
Full Story
  25-07-2022
സിഎസ്ഐ സഭയുടെ ആസ്ഥാനത്ത് കേന്ദ്ര ഏജന്‍സി പരിശോധന: ശക്തമായ പ്രതിഷേധം
കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണ കേസുമായി ബന്ധപ്പെട്ട് സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. എല്ലാ രേഖകളും ഇഡി പരിശോധിച്ചെന്നും രേഖകളൊന്നും എടുത്തിട്ടില്ലെന്നും സഭാ പ്രതിനിധി 24നോട് പ്രതികരിച്ചു.


പരിശോധനയ്ക്ക് ശേഷം ഇഡി മടങ്ങി. എല്ലാ രേഖകളും പരിശോധിച്ചു. ടിടി പ്രവീണിന്റെ അക്കൗണ്ട് പരിശോധിച്ചു. 2500 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പാവങ്ങളുടെ തിരുമേനിയാണ്. പാവപ്പെട്ടവരെ സ്‌നേഹിക്കുന്നയാളാണ്. അദ്ദേഹത്തിനു ലഭിക്കുന്ന ശമ്പളത്തിന്റെ 75 ശതമാനം എല്ലാ മാസവും നിര്‍ധനരായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും നല്‍കാറുണ്ട്. രേഖകളൊന്നും എടുത്തിട്ടില്ല. ഒരു നോട്ടീസും നല്‍കിയിട്ടില്ല എന്നും സഭാ പ്രതിനിധി
Full Story
  22-07-2022
ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് പൊലീസുകാരന്‍ സസ്‌പെന്‍ഷന്‍: വിവാദമായി; തിരിച്ചെടുത്തു
ടെലി കമ്മ്യൂണിക്കേഷന്‍ എസ്പി സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ എഐജി അന്നേ ദിവസം തന്നെ സര്‍വീസില്‍ തിരിച്ചെടുത്തു. തന്റെ വസതിയില്‍ അതിക്രമിച്ചു കയറി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗണ്‍മാന്‍ ആകാശിനെ എസ്പി: നവനീത് ശര്‍മ ഐപിഎസ് സസ്‌പെന്‍ഡ് ചെയ്തത്. നടപടി തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ എഐജി അനൂപ് കുരുവിള ജോണ്‍ പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു.

എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരന്‍ ആകാശിനെ ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ച് എസ്പിയുടെ വളര്‍ത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസര്‍ജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോപണമുണ്ട്.

പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് എസ്പി താമസിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍,
Full Story
  22-07-2022
എന്ത് അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത്: അതിജീവിതയോട് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി (Kerala High Court). വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.


സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതിനുപിന്നാലെ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.

കേസില്‍
Full Story
  21-07-2022
ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം ഉണ്ടായിട്ടും: സോണിയ ഗാന്ധിയേയും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തു
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജാരായി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ കാല്‍നടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാര്‍ മാത്രമാണ് പൊലീസ് കടത്തിവിട്ടത്.


അതേസമയം കോണ്‍ഗ്രസ് എംപിമാരും പ്രവര്‍ത്തകരും നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ഇഡി വേട്ടയാടുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ആസ്ഥാനത്തു പ്രതിഷേധിച്ച എംപിമാരെയും അറസ്റ്റ് ചെയ്തു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍
Full Story
  21-07-2022
ഗേള്‍സിനും ബോയ്‌സിനും വെവ്വേറെ സ്‌കൂള്‍ വേണ്ട: മിക്‌സഡ് സ്‌കൂളുകള്‍ മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്
അടുത്ത അധ്യയന വര്‍ഷം (2023-24 ) മുതല്‍ സംസ്ഥാനത്തെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.


ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളില്‍ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍
Full Story
  21-07-2022
ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി: മൊത്തം വോട്ടുകളുടെ 50 ശതമാനത്തിലധികം നേടി
ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിന് ചരിത്ര വിജയം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടില്‍ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം - 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം - 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുര്‍മുവിന് വന്‍ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ
Full Story
[82][83][84][85][86]
 
-->




 
Close Window