Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഇന്ത്യ/ കേരളം
  06-05-2024
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍
മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ രേഖകള്‍ കോടതി സ്വീകരിച്ചിരുന്നു.

കൂടാതെ കരിമണല്‍ കമ്പനിക്ക്
Full Story
  06-05-2024
കന്യാകുമാരി ജില്ലയിലെ ലെമുര്‍ ബീച്ചില്‍ കടല്‍ത്തിരയില്‍പെട്ട് രണ്ട് യുവതികളടക്കം അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
മത്സ്യ തൊഴിലാളികള്‍ രക്ഷിച്ച മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. എല്ലാവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

ഡിണ്ടിഗല്‍ ഒട്ടച്ചത്തിരം സ്വദേശി മുരുഗേഷന്റെ മകന്‍ പ്രവീണ്‍ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകള്‍ ഗായത്രി (24), തഞ്ചാവൂര്‍ സ്വദേശി ദുരൈ സെല്‍വന്റെ മകള്‍ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകന്‍ സര്‍വ ദര്‍ശിത് (23) എന്നിവരാണ് മരിച്ചത്. തിരുച്ചി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. തിങ്കള്‍ രാവിലെ 10 ന് ആയിരുന്നു സംഭവം.

നാഗര്‍കോവിലിന് സമീപം ഗണപതിപുരത്തിനടുത്താണ് ലെമുര്‍ ബീച്ച്. ഞായറാഴ്ച ഒരു വിവാഹത്തിന് എത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞാണ്
Full Story
  05-05-2024
നവകേരള ബസ് പൊതു ജനങ്ങള്‍ക്കായുള്ള ആദ്യ യാത്ര തുടങ്ങി:ഡോറിന്റെ തകരാര്‍ പരിഹരിച്ച് ബസ് ബാംഗ്ലൂരിലേക്കു നീങ്ങുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കേരളം മുഴുവന്‍ സഞ്ചരിച്ച 'നവകേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസ് പുലര്‍ച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്നു ബത്തേരി ഡിപ്പോയില്‍നിന്ന് വാതിലിന്റെ തകരാര്‍ പരിഹരിച്ചു.
2023 നവംബറിലായിരുന്നു വാര്‍ത്തകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട
Full Story
  04-05-2024
കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയതിന് തിരുവനന്തപുരം മേയര്‍ക്കും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ കേസെടുത്തു
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിര്‍ദ്ദേശപ്രകാരമാണ് കന്റോണ്മെന്റ് പൊലീസ് കേസെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയതുള്‍പ്പെടെയാണ് വകുപ്പുകള്‍.

കേസില്‍ അഞ്ചു പേരാണ് പ്രതികള്‍. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഭിഭാഷകന്‍ ബൈജു നോയലിന്റെ ഹര്‍ജിയില്‍ പരിശോധിച്ച് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആയിരുന്നു നിര്‍ദ്ദേശം നല്‍കിയത്.
Full Story
  04-05-2024
വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫീസ് ആക്രമിച്ചു
വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍, ജീവനക്കാരുടെ അനാസ്ഥയാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കിയതെന്നാണ് ജീവനക്കാരുടെ വാദം. സംഭവസമയത്ത് ഒരു ഓവര്‍സീയര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. അകത്ത് നിന്ന് ഗ്രില്‍ പൂട്ടിയതിനാലാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടതെന്നണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ്
Full Story
  03-05-2024
കേരളത്തില്‍ വൈദ്യുതി ഇന്നു മുതല്‍ മേഖല തിരിച്ച് വൈദ്യുതി മുടക്കം: ആദ്യം നിയന്ത്രണം ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയില്‍
വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാട്ട് നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂര്‍, വടക്കഞ്ചേരി, കൊടുവായൂര്‍, നെന്മാറ,ഒലവക്കോട് സബ്‌സ്റ്റേഷനുകളിലാണ്
Full Story
  02-05-2024
അസഹ്യമായ ചൂട്; കേരളത്തിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം: പ്രൊഫഷണല്‍ കോളേജുകളും തുറക്കില്ല
കനത്ത ചൂട് തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ആലപ്പുഴ,
Full Story
  02-05-2024
കേരളത്തില്‍ സീറ്റു നേടും; തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും: അമിത് ഷാ
ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ ബിജെപി പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

''ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കും. എന്നാല്‍ അവിടങ്ങളില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല,'' ഷാ പറഞ്ഞു.

ദക്ഷിണേന്ത്യ മുഴുവനായെടുത്താല്‍ 129 മുതല്‍ 130 സീറ്റുകള്‍ വരെയാണുള്ളത്. അതില്‍ എത്ര സീറ്റുകള്‍ ബിജെപി നേടുമെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യയിലെ നാല്
Full Story
[1][2][3][4][5]
 
-->




 
Close Window