Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
അസോസിയേഷന്‍
  10-01-2024
കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ്

 
  08-01-2024
'സര്‍ഗം സ്റ്റീവനേജ്' ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം 13 ന്: കരോള്‍, നൃത്ത സംഗീത ഹാസ്യ വിരുന്ന്, ഗ്രാന്‍ഡ് ഡിന്നര്‍
പ്രമുഖ മലയാളി കൂട്ടായ്മയായ സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ഗം ഭാരവാഹികള്‍ അറിയിച്ചു.


തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരിതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും കൂടാതെ പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകര്‍ന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.


സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ഈമാസം 13ന് ശനിയാഴ്ച, സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടരക്ക്
 
  08-01-2024
ഡര്‍ഹാം മലയാളി അസോസിയേഷന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന് അതിഥിയായി ഡര്‍ഹാം മേയര്‍

യുകെയിലെ ഡര്‍ഹാം മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷവും നടത്തി. ബ്രാന്‍ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ചയാണ് അതിവിപുലമായ പരിപാടി സംഘടിപ്പിച്ചത്. ഡര്‍ഹാം മേയര്‍ ലെസ്ലി മാവിന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹോപഹാരമായി മേയര്‍ക്ക് സ്വര്‍ണ പീലി വിരിച്ച മയിലിനെ സമ്മാനിച്ചു. നിറസന്തോഷത്തോടെ മേയര്‍ ഈ സമ്മാനം സ്വീകരിച്ചു. ഡിഎംഎയുടെ സേവനങ്ങളെ മേയര്‍ ലെസ്ലി മാവിന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ഡര്‍ഹാം മലയാളികളോട് സംസാരിക്കുകയും സ്റ്റേജ് പരിപാടികള്‍ കാണുകയും സ്വാദിഷ്ടമായ കേരള വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നേറ്റിവിറ്റി, ഡാന്‍സ്, പാട്ടുകള്‍, റാഫിള്‍ സമ്മാനങ്ങള്‍, ഡിജെ തുടങ്ങി വിവിധ പരിപാടികളും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ഇരുന്നൂറോളം ആളുകള്‍

 
  29-12-2023
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു.
കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് മണ്ഡല പൂജ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ 09:00 മണി വരെ നടത്തപ്പെടുന്നത്.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി
 
  20-12-2023
വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് ഇനി മുതല്‍ വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് എന്ന് അറിയപ്പെടും.

വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സന്തോഷ വാര്‍ത്ത പങ്കുവച്ച് ഭാരവാഹികള്‍. ഫേസ് ബുക്ക് കുറിപ്പിലാണ് ഈ വിവരം പങ്കുവച്ചിട്ടുള്ളത്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: - വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. *രജി നമ്പര്‍ 754468* . ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് നമുക്ക് ഇത് നേടാനായത്.കണക്കുകള്‍ സുതാര്യമായി അവതരിപ്പിക്കുന്നതിലും അത് ഗവണ്‍മെന്റിന്റെ മുന്നില്‍ വസ്തുനിഷ്ഠമായി വെക്കുവാന്‍ സാധിച്ചതിനാലും അതോടൊപ്പം തന്നെ ക്ലബ്ബിന്റെ

 
  19-12-2023
യുകെയിലെ ശ്രീനാരായണ ധര്‍മ്മസംഘത്തിന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - കിഷോര്‍ രാജ്, സെക്രട്ടറി - സുരേഷ് ശങ്കരന്‍, ട്രഷറര്‍ വിനീഷ്

ഇംഗ്ലണ്ടിലെയും വിവിധ വിദേശ രാജ്യങ്ങളിലെ മലയാളികളുടെ മനസ്സിലും വിശേഷിച്ച് ശ്രീനാരായണ ഭക്തരുടെ ഇടയിലും സുപ്രധാനസ്ഥാനം പിടിച്ചുപറ്റിയ സംഘടനയാണ് ശ്രീനാരായണ ധര്‍മ്മ സംഘം യു കെ (എസ്എന്‍ഡിഎസ് യുകെ) ഇതിനോടകം കേരളത്തിലും ഇംഗ്ലണ്ടിലും നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന സംഘടനയാണ്. ' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുയും ചെയ്യുന്ന ഇംഗ്ലണ്ടിലെ പ്രമുഖ സംഘടനയയാ എസ് എന്‍ ഡി എസ് (യു കെ.) പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു പ്രസിഡന്റ് - കിഷോര്‍ രാജ് (കേംബ്രിഡ്ജ് ) സെക്രട്ടറി- സുരേഷ് ശങ്കരന്‍ (നോര്‍ത്താംട്ടന്‍ ) കണ്‍വീനര്‍ - അനില്‍കുഞ്ഞ് (കേംബ്രിഡ്ജ് ) ട്രഷറര്‍ - വിനീഷ് എന്‍(

 
  14-12-2023
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നു

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ധനുമാസ തിരുവാതിര ഡിസംബര്‍ 30 ശനിയാഴ്ച രാധാകൃഷ്ണ മന്ദിറില്‍ Mandir(Gandhi Hall) ആഘോഷിക്കുകയാണ്. വൈകിട്ട് 6.00ന് ആരംഭിച്ച് 10.00ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമികരിച്ചിരിക്കുന്നത്. എല്ലാ ഭക്ത ജനങ്ങളുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലയാള മാസം ധനുവില്‍ ശുക്ലപക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം കേരളീയ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു. ഹിന്ദു ആചാരപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിന്റെ 12 ദിവസം മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. സ്ത്രീകള്‍ ഈ ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും സന്ധ്യ കഴിഞ്ഞ്

 
  30-11-2023
14-ാമത് ഉഴവൂര്‍ സംഗമം വെയില്‍സിലെ കഫന്‍ലീ പാര്‍ക്കില്‍; വരവേല്‍ക്കാന്‍ ഒരുങ്ങി ഷെഫീല്‍ഡ് ടീം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉഴവൂര്‍ക്കാര്‍ ഈ വീക്കെന്റില്‍ ഒന്നിച്ചു കൂടുമ്പോള്‍ സല്ലപിച്ചും പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങള്‍ക്കായി ഉഴവൂരുകാര്‍ വീണ്ടും ഒന്നിക്കുന്നു. ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂര്‍ക്കാരേയും വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ടീം ഷെഫീല്‍ഡ് അറിയിച്ചു. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതല്‍ വെയില്‍സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ ഉഴവൂര്‍ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പണ്‍ ചെയ്തു കൊണ്ട് ഉഴവൂര്‍ സംഗമം ചെയര്‍മാന്‍ അലക്സ് തൊട്ടിയില്‍ സംഗത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്ന സെലിബ്രേഷന്‍ നൈറ്റ് ആഘോഷമാക്കാന്‍ എല്ലാ
 
[2][3][4][5][6]
 
-->




 
Close Window